പാമ്പാടി: പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് സ്‌നേഹത്തിന്റെ കരുതലുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. തന്നോടൊപ്പം ഒരു മനസായി നിന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വിജയം വൻ ഭൂരിപക്ഷത്തോടെ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടി ഇല്ലാത്ത വിടവ് നികത്തേണ്ടത് തന്റെ കടമയാണ്. കോട്ടയം പാർലമെന്റ് അംഗം ആയിരുപ്പോൾ ഉമ്മൻ ചാണ്ടി എനിക്ക് നൽകിയ പിന്തുണമറക്കാൻ പറ്റില്ല. ചാണ്ടി ഉമ്മൻ പുതുതലമുറയ്ക്ക് പ്രചോദനം ആണ്. ഡീൻ കുര്യാക്കോസ്, ഫിലിപ്പ് ജോസഫ്, സണ്ണി പാമ്പാടി,ഷേർലി തര്യൻ, അനിയൻ മാത്യു, മാത്തച്ചൻ, കുഞ്ഞ് പുതുശേരി, എൻ.ജെ പ്രസാദ്, കെ.ആർ ഗോപകുമാർ, പി.എസ് ഉഷാ കുമാരി, എം.സി ബാബു,ഏലിയാമ്മ ആന്റണി, രതീഷ് തോട്ടപ്പള്ളി, എബി ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |