ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി ഇന്ന് വായന മത്സരം നടക്കും. സ്കൂൾ തലത്തിൽ യു.പി വിഭാഗം വരെ പഠിക്കുന്നവർക്കും 18 വയസിനു മുകളിലുള്ള വനിതകൾക്കും മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 10ന് യു.പി വിദ്യാർത്ഥികൾക്കും, 11ന് വനിതകൾക്കും മത്സരം നടത്തും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30 ന് നഗരസഭാ ലൈബ്രറിയിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ ഫീസ് ഇല്ല. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർ താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരിക്കുന്നതിന് അവസരം ലഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താക്കളുമായി വേണം എത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |