കോട്ടയം: ശബരിമല സീസൺ കൂടി കണക്കിലെടുത്ത് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ "വൺ മിനിറ്റ്" സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും ബോർഡ് ചെയർമാനും നൽകിയ നിവേദനത്തിൽ തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.
പാലരുവി എക്സ് പ്രസ്സ് ദിവസവും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നു. ഏറ്റുമാനൂരിനും എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ദിനംപ്രതി നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ സ്റ്റേഷന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. പാലരുവി എക്സ് പ്രസിന്റെ സമയം കൂടുതൽ സൗകര്യപ്രദമായതിനാൽ ഈ ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |