കോട്ടയം: പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക അന്വേഷണം സംസ്ഥാന സർക്കാർ എൻ.ഐ. എയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സമരജ്വാല നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ് രാധാകൃഷ്ണൻ സമരജ്വാല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ , സി.പി. എം കൂട്ടു കെട്ടിലൂടെ ഭീകര ജിഹാദിവത്ക്കരണത്തിന് പിന്തുണ നൽകുന്ന നിലപാടെടുക്കുന്ന സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരേയാണ് സമരജ്വാലയെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |