കോട്ടയം : ജില്ലയിൽ 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 188 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 186 പേർ രോഗമുക്തരായി. 2104 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 82 പുരുഷൻമാരും 80 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444919 പേർ കൊവിഡ് ബാധിതരായി. 442015 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5427 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |