SignIn
Kerala Kaumudi Online
Thursday, 02 May 2024 5.46 PM IST

പ്രളയ ദുരിത ബാധിതർക്ക് റെഡ് ക്രോസിന്റെ സഹായം

red

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചവർക്ക് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വീട്ടുപകരണങ്ങൾ നൽകി. വീടുകൾക്ക് പൂർണ്ണമായും 75 ശതമാനവും നാശം സംഭവിച്ചവർക്ക് സ്റ്റീൽ നിർമ്മിത പ്ലേറ്റുകൾ, കപ്പ്, ചെരുവം, തവി തുടങ്ങിയടങ്ങുന്ന കിച്ചൺ സെറ്റുകളാണ് നൽകിയത്. 186 കുടുംബങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ നിർവഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി വൈസ് ചെയർമാൻ ജോബി തോമസ് അദ്ധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിമോൾ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി റിൻസി ജോർജ്, ജില്ലാ കമ്മിറ്റിയംഗം രാമകൃഷ്ണ പിള്ള, കോട്ടയം താലൂക്ക് ചെയർമാൻ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.