ചങ്ങനാശേരി. ചെത്തിപ്പുഴ സെന്റ് തോമസ് ഇൻസ്റ്റിറ്റൂട്ട് ഒഫ് ഹെൽത്ത് കെയറിൽ സ്ട്രോക്ക് കെയർ സെന്റർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ചിഫ് വിപ്പ് എൻ.ജയരാജ്, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പഞ്ചയത്ത് അംഗം സുധ കുര്യൻ, വികാരി ജനറാൾ ഡോ.തോമസ് പാടിയത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത്, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ, പഴയപള്ളി ചീഫ് ഇമാം ഡോ.ജുനൈദ് ജൗഹരി അൽ അസ്ഹരി, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |