പൊൻകുന്നം. ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ ചിറക്കടവ് പഞ്ചായത്ത് സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആർ.രാജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ.ദിലീപ് റിപ്പോർട്ടും വാഴൂർ ഏരിയ പ്രസിഡന്റ് പി.കെ.ബിജി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ.ഡി.ബൈജു,ട്രഷറർ ഐ.എസ്. രാമചന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗം വി.പി.രാജമ്മ,ഏരിയ വൈസ് പ്രസിഡന്റ് മുകേഷ് മുരളി, ഷാ മോൻ,വി.ഡി.രജികുമാർ,രവി,അനിൽ കുമാർ,അബ്ദുൾ സലാം,വി. വി. സാബുകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ആർ.രാജേഷ് (പ്രസിഡന്റ്), കെ.എൻ.ദിലീപ് (സെക്രട്ടറി),ഷെമീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |