പാലാ. മലയാള ബ്രാഹ്മണ സമാജം ജില്ലാ സമ്മേളനം 14 ന് പാലാ വെള്ളാപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയിലെ 500 ഓളം കുടുംബങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 14ന് രാവിലെ 9.30 ന് ഒ.എന്‍.വി.നഗറില്‍ പതാക ഉയര്‍ത്തല്‍ നടക്കും. 11 ന് ഘോഷയാത്ര, തുടര്‍ന്ന് മെഗാ തിരുവാതിര, 1.30 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ടി.എന്‍.ബാബുകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രൊഫ.കെ.ബാലചന്ദ്രശര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. മാണി സി കാപ്പന് എം.എല്‍.എ. പ്രതിഭകളെ ആദരിക്കും. പി.എം.തങ്കപ്പന് അംഗത്വ വിതരണം നിര്‍വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |