കോട്ടയം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രപ്രദർശനം 'ബിയോണ്ട് ദി റെയ്ൻബോ' ഇന്ന് മുതൽ 31 വരെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. ഇന്ന് വൈകിട്ട് 5 നാണ് ഉദ്ഘാടനം. അക്കാഡമി മുൻ ചെയർമാൻ സി.എസ് കൃഷ്ണ ഷെട്ടി, ഗണേഷ് ധരേഷ്വർ, വി.വി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ഏകോപനം: ഒ.സുന്ദർ. അജി അടൂർ, ബാലമുരളി കൃഷ്ണൻ, രാമകൃഷ്ണ നായക്, റോയ്. കെ. ജോൺ, കരിയപ്പ ഹഞ്ചിനമണി, എസ്. സുരേഷ് കുമാർ തുടങ്ങിയ ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ മേളയിൽ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |