കോട്ടയം: ജയിൽ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജില്ലാ ജയിലിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ മുഖ്യാതിഥിയായി. മദ്ധ്യമേഖലാ ഡി.ഐ.ജി ഒഫ് പ്രിസൺസ് പി.അജയകുമാർ ജയിൽക്ഷേമ ദിന സന്ദേശം നൽകി. സിനിമാ-സീരിയൽ ബാലതാരം മീനാക്ഷി വിശിഷ്ടാതിഥിയായി. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ജി.പദ്മകുമാർ, ജയിൽ സൂപ്രണ്ട് വി.ആർ ശരത്ത്, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി.മനോജ്, കെ.സുരേഷ് കുമാർ, ജയിൽ വെൽഫെയർ ഓഫീസർ ടി.ശ്യാമള കുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |