വടകര: ഈ വർഷത്തെ ഉപജില്ലാ - ജില്ലാ മേളകളിൽ മികച്ച വിജയം നേടിയ അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു.. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ കരോടി അദ്ധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. ചോമ്പാല എ.ഇ.ഒ. വിജയൻ എം.ആർ ഉപഹാര സമർപ്പണം നടത്തി. പി.ടി.എ.പ്രസിഡന്റ് കെ.പി.പ്രീജീത്ത് കുമാർ , എം.പി.ടി.എ. ചെയർപേഴ്സൺ ശുഭ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രധാനദ്ധ്യാപകൻ കെ.മനോജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു. കെ.പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |