ഇടുക്കി: ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്ത്യ പദ്ധതികളിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം പദ്ധതി, വിദ്യാജ്യോതി പദ്ധതി, വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിജയാമൃതം പദ്ധതി, സഹചാരി പദ്ധതി, പരിണയം പദ്ധതി, പരിരക്ഷ പദ്ധതി, സ്വാശ്രയ പദ്ധതി,മാതൃജ്യോതി പദ്ധതി, ശ്രേഷ്ഠം പദ്ധതി എന്നിവയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സഹചാരി , പരിരക്ഷ പദ്ധതി എന്നിവയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടും മറ്റു പദ്ധതികളിൽ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ ആയും അപേക്ഷകൾ സമർപ്പിക്കണം. suneethi.sjd.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി അപേക്ഷകൾ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. (https://suneethi.sjd.kerala.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |