മുളങ്കുന്നത്തുകാവ്: ആരോഗ്യ - വിദ്യാഭ്യാസ ചികിത്സാ മേഖലകളിൽ സമഗ്ര വികസന പാതയിൽ മുന്നേറാൻ തൃശൂർ മെഡിക്കൽ കോളേജ്. 23.45 കോടി രൂപയുടെ എട്ട് വിവിധ പദ്ധതികളാണ് മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമാകുന്നത്. വിവിധ രോഗിസൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലെ നിർമ്മാണം പൂർത്തിയാക്കിയ ലോക്കൽ ഒ.പി, 128 സ്ലൈസ് സി.ടി, എച്ച്.ഡി.എസ് ലാബ് എന്നിവ ഉൾപ്പെടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും 16.56 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ് നടപ്പാക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. തൃശൂർ മെഡിക്കൽ കോളേജിൽ ഇതിനോടകം 680 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ 491ൽ നിന്ന് 1250 ആയി ഉയർത്തി. സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വന്ന ശേഷം ഇൻഷ്വറൻസ് പരിരക്ഷ അഞ്ച് ലക്ഷം രൂപയായി ഉയർത്തിയതും നേട്ടമാണെന്ന് മന്ത്രി അറിയിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.വി.വിശ്വനാഥൻ, പി.എൻ. സുരേന്ദ്രൻ, ലീല രാമകൃഷ്ണൻ, തങ്കമ്മ ശങ്കുണ്ണി തുടങ്ങിയവർ സംസാരിച്ചു.
1. 128 സ്ലൈസ് സി.ടി -4.76 കോടി
2. ലോക്കൽ ഒ.പി - 20 ലക്ഷം
3. എച്ച്.ഡി.എസ് ലാബ് -9.9 ലക്ഷം രൂപ
4. മാലിന്യ നിർമ്മാർജ്ജന ഏരിയ - 20 ലക്ഷം രൂപ
5. സബ് സ്റ്റോർ നിർമ്മാണം - 39.5 ലക്ഷം രൂപ
6. ട്രസ്റ്റ് റൂഫിംഗ് നിർമ്മാണം - 13.7 ലക്ഷം രൂപ
7. ഒ.ടി. വാഷ് ഏരിയയുടെ നവീകരണം - 9.71 ലക്ഷം രൂപ
8. ഓപ്പറേഷൻ തിയറ്റർ
നിർമ്മാണം ആരംഭിച്ച പദ്ധതികൾ
1. ഡേ കെയർ, കീമോതെറാപ്പി സെന്റർ- 5.25 കോടി രൂപ
2. മൾട്ടിപർപ്പസ് ഹാൾ - 6.31 കോടി രൂപ
3 . ലൈബ്രറി കം ഓഡിറ്റോറിയം നിർമ്മാണം രണ്ടാം ഘട്ടം - 5 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |