കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പ്ലാന്റിനകത്തെ മാലിന്യത്തിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത് . മാലിന്യ കൂമ്പാരത്തിൽ തീ പടർന്നതോടെ വലിയ തോതിൽ ആളിക്കത്തി. മീഞ്ചന്ത അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. 15 സെന്റോളം പടർന്ന് കിടക്കുന്ന മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. കനത്ത വെയിലിൽ പ്ലാസ്റ്റിക് മാലിന്യം ഉരുകി തീപിടിച്ചതാകാമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് നാട്ടുകാരാണ് അഗ്നിശമന സേനയെ അറിയിച്ചത്. മീഞ്ചന്ത അസി.സ്റ്റേഷൻ ഓഫീസർ പി സുനിൽ , ശിഹാബുദ്ധീൻ ഇ ,സീനിയർ ഫയർ അൻജഡ് റെസ്ക്യം ഓഫീസർ മനോജ് പി.സി എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ മുഹമ്മദ് റഫീഖ്, അബ്ദുൽ കരീം, നിജാസ് കെ പി , ജിൻസ് ജോർജ് , ജോസഫ് ബാബു, ഹമേഷ് പി , ശിവദാസൻ കെ ,സജിത്ത് ലാൽ സി, ഹോം ഗാർഡുമാരായ എബി ,രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ ആരോഗ്യവിഭാഗം, നല്ലളം പൊലീസ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |