പയമ്പ്ര: അരുണോദയം വായനശാല പയമ്പ്ര ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. മെഡിക്കൽ ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിസ്ന (എഫ്.എച്ച്.സി. കുരുവട്ടൂർ) നേതൃത്വം നൽകി. കെ സി.ഭാസ്ക്കരൻ, വാർഡ് മെമ്പർ പി.ശശികല, കെ.ബാലക്യഷ്ണൻ , അനിഷ സുദേഷ്, ദിപിൻ.പി.എസ് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി പി.ശ്രീനിവാസൻ നായർ സ്വാഗതവും കെ പി .അജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |