കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ കേസിൽ പ്രതി പിടിയിൽ. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെയാണ് (38) നാർകോട്ടിക് സെൽ അസി.കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76ഗ്രാം ബ്രൗൻ ഷുഗർ കണ്ടെടുത്തു. അറസ്റ്റിലായ പ്രദീപന്റെ പേരിൽ ജില്ലയിലെ ചേവായൂർ , ഫറോക് , കുന്ദമംഗലം, എന്നി പോലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം , ത്രിശൂർ, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, റോബറി കേസുകളുണ്ട് . ഇയാൾ ലഹരിക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെ പൊലീസിന്റെ പരിശോധനയിൽ പിടികൂടുകയുമായിരുന്നു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വരും. മലപ്പുറം കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നതിനാൽ പരിസരവാസികൾക്ക് സംശയമുണ്ടായിരുന്നില്ല കൂടാതെ ബോട്ടുണ്ടെന്നും , മീൻകച്ചവടമാണെന്നും നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഇയാൾ വീട് വടകക്കെടുത്തിരുന്നത്.
എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ച തെന്നും ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് സർക്കിൾ ഇൻസ്‌പെക്ട്ടർ എൻ.ഗണേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |