മുക്കം: നൂറ്റിരണ്ട് കവിതകൾ ഉൾപ്പെടുത്തി ആവ്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'ആകാശം കരയുന്നു ' കാവ്യസമാഹാരം കാഞ്ചനമാല നടി സൂര്യകൃഷ്ണനുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. മുക്കം ബി.പി മൊയ്തീൻ സേവാമന്ദിറിൽ നടന്ന ചടങ്ങിൽ ആവ്യ പബ്ലിക്കേഷൻസ് ഡയറക്ടർ ജുമൈല വരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു. മീരാ ചന്ദ്രശേഖരൻ പുസ്തകപരിചയം നടത്തി. സിരാജ് ശ്രീരംഗപാണി, എൻ അബ്ദുൾ സത്താർ, മൈമൂന നാട്ടുകൽ എന്നിവർ പ്രസംഗിച്ചു. റഹീം പുഴയോരത്ത് സ്വാഗതവും വി.കൃഷ്ണലേഖ നന്ദിയും പറഞ്ഞു. കവിയും ഫോക്‌ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര 'കവിതയും സമൂഹവും 'എന്ന വിഷയത്തിൽ സംസാരിച്ചു. കവിതകൾ കാലത്തിന്റെ കരുത്തുറ്റ സർഗാത്മകസമരമുഖമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |