കോഴിക്കോട് : ആരോഗ്യ പ്രവർത്തകരുടെ നേരെയുള്ള ആക്രമം ചെറുക്കുന്നതിന് നിലവിലുള്ള നിയമത്തെ കൂടുതൽ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പരിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ.ജി.എം.ഒ.എ 57ാമത് ദിനാചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ. ജെ മുഖ്യ സന്ദേശം നൽകി. കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. പി. കെ സുനിൽ , മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണൻ ,ട്രഷറർ ഡോ .ജോബിൻ എഡിറ്റർ ഡോക്ടർ എൻ .ആർ റീന എന്നിവർ പ്രസംഗിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി, ഒമ്പതാം വാർഡിലെ രോഗികൾക്ക് സ്‌നേഹസമ്മാന വിതരണം നടത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ സംസ്ഥാനത്തെമ്പാടുമുള്ള അംഗങ്ങൾക്കായി തുടർ വിദ്യാഭ്യാസ പരിപാടിയും തുടർന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലയുടെ കുടുംബ സംഗമവും കലാസാംസ്‌കാരിക പരിപാടികളും സ്റ്റാച്യുവിലെ റസിഡൻസി ടവർ ഹോട്ടലിൽ നടത്തി. പരിപാടിയിൽ വിശിഷ്ടാതിഥിയായി സിനിമ താരംപ്രിയങ്ക നായർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |