കോഴിക്കോട്: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു)യുടെ ആറാമത് സോണൽ സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനാ ക്യാമ്പയിനും ഓപ്പൺഫോറവും സംഘടിപ്പിച്ചു. ചിത്രരചനാ ക്യാമ്പയിൻ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. വിവിധ ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ വേദിക്ക് മുന്നിലായി വരച്ചു പ്രദർശിപ്പിച്ചു.തുടർന്ന് "കോർപ്പറേറ്റ്വത്കരിക്കപ്പെടുന്ന ഇന്ത്യ" എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം
കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളും സ്വകാര്യവത്കരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും അതു മൂലമുണ്ടാവുന്ന തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം അദ്ദേഹം പ്രസംഗിച്ചു. സൗത്ത് സോൺ സെക്രട്ടറി വി.എൻ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |