വടകര: കഥാകാരിയും കവയിത്രിയുംഅദ്ധ്യാപികയുമായ കെ.എം ഹാജറയുടെ കഥാസമാഹാരമായ 'ഹാജറയുടെ കഥകൾ' പ്രകാശനം ചെയ്തു. കെ.കെ രമ എം.എൽ.എ കഥാകാരിയുടെ മാതാവ് സി.കെ ഫാത്തിമ ഇബ്രാഹിമിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഒലി ബുക്സാണ് പുസ്തകം പുറത്തിറക്കിയത്. മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ ഗോപി നാരായണൻ അദ്ധ്യക്ഷനായി. വിനു കുറുവങ്ങാട് പുസ്തകം പരിചയപ്പെടുത്തി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ഷീബ, ടി.ജി മയ്യന്നൂർ, എം.പി ഹാജറ, വാസു അരീക്കോട്, എം.പി സലീം, ഷീജ തോട്ടോളി, സുബൈർ ചെത്തിൽ, പി.പ്രേമ, ആർ. മിഥുൻ, കനകരാജ് മയ്യന്നൂർ, ഗിരീഷ് വള്ള്യാട്, ഷാജി മാധവൻ, ഗിരിജ, എം.ചന്ദ്രി, മുഹമ്മദ് നഹൽ എന്നിവർ പ്രസംഗിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |