ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ചെറുകിട കോഴി കർഷകർ ചേർന്ന് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ കെ.എൽ 11 കോഴി കർഷക സൗഹൃദം രണ്ടാം വാർഷികാഘോഷം നടത്തി . ചടങ്ങിൽ വെച്ച് നരിക്കുനി പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനയായ അത്താണിക്ക് ഫണ്ട് കൈമാറി. വാർഷികം വിവിധ പരിപാടികളോടെ ബാലുശ്ശേരി വീവൺ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബാലകൃഷ്ണൻ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അത്താണി സെക്രട്ടറി പി അബ്ദുൾ മജീദ് ചടങ്ങിൽ മുഖ്യാതിഥിയായി നജീബ് കാക്കൂർ, ബിനേഷ് ഒളവണ്ണ, നഫ്സൽ പുന്നശ്ശേരി, സന്തോഷ്, സന്ധ്യ ബൈജു പാലാഴി, ബീവി കാപ്പാട്ട്, അസീസ് കുറ്റിക്കാട്ടൂർ , ശരീഫ് താമരശ്ശേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |