കോഴിക്കോട്: ഇരുചക്രവാഹനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ആൾ കേരള ടൂ വീലർ ഓണേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. ഇരുചക്രവാഹനയാത്രക്കാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സംവിധാനത്തോടനുബന്ധിച്ച് ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി സ്കൂളിലേക്കോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്താൽ പിഴ ഈടാക്കുമെന്ന നിയമം ആശങ്കാജനകമാണെന്നും നിയമം പിൻവലിക്കാൻ അധികൃതർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബാപ്പു വടക്കയിൽ, ജനറൽ സെക്രട്ടറി മനാഫ് താനൂർ, ട്രഷറർ ശൈഖ് ഷാഹിദ്, ഹബീബ് കെ.കണ്ണൂർ, മണിലാൽ ബാലുശ്ശേരി,സജീവ് മാധവ് ഇടുക്കി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |