ബാലുശ്ശേരി: എരമംഗലം ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടറെയും , സ്വീപ്പറെയും നിയമിച്ചതിൽ സ്വജനപക്ഷപാതം കാട്ടിയതിലും ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് അനുവദിച്ച വിശ്രമമുറി സ്വകാര്യവ്യക്തിക്ക് ബിസിനസ് ആവശ്യത്തിന് നൽകിയതിലും പ്രതിഷേധിച്ച് ബാലുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ഡി.സി.സി. പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ കെ രാമചന്ദ്രൻ , ഡി.സി.സി. സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, അബ്ദുൾസമദ്, മണ്ഡലം പ്രസിഡന്റ് വി.സി.വിജയൻ ,കെ.കെ. പരീത്, ഉമ മഠഞ്ഞിൽ, ശ്രീനിവാസൻ കോരപ്പറ്റ , എൻ.വി. ബഷീർ, വിജിഷ് വി.ബി,സി.വി.ബഷീർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |