കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ സിവിൽ സർവീസ് കോച്ചിംഗിനായി റസിഡൻഷ്യൽ ക്യാമ്പസ് ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹിൽസിനായ് ഐ.എ.എസ് അക്കാഡമിയും വേധിക ഐ.എ.എസ് അക്കാഡമിയും സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയത്.
അക്കാഡമി ലോഞ്ചിംഗ് 12ന് മർകസ് നോളജ് സിറ്റിയിൽ നടക്കും. ഡോ. അലക്സാണ്ടർ ജേക്കബ് , ഡോ. ബാബു സെബാസ്‌റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം. വാർത്താ സമ്മേളനത്തിൽ ഡോ. അബ്ദുറഹ്മാൻ ചാലിൽ (ഡിജിറ്റൽ ബ്രിഡ്‌ജ് ഇൻറർനാഷണൽ എം.ഡി), നൗഷാദ് പി. എം (ഡയറക്ടർ), പർവേസ് ചാലിൽ (റിസർച്ച് ഇന്നവേഷൻ ഡയറക്ടർ) ലുദിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |