വടകര: റാണി പബ്ലിക് സ്കൂളിൽ ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗാദിനവും മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീതാ ലക്ഷ്മി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. റാണി മനേജ്മെന്റ് പ്രതിനിധി സ്വരൂപ് ഉപഹാരം നൽകി. മറ്റ് പ്രതിനിധികളായ രമ്യ സ്വരൂപ് , അഞ്ജലി പ്രതാപ്, അക്കാദമിക് കോർഡിനേറ്റർ ഉഷാ ബിജു തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ യോഗ ഡാൻസും, യോഗ പരിശീലനവുമുണ്ടായി. അദ്വൈത് സ്വരൂപ് കീബോർഡ് വായനയും പ്രാണയാമം, റിലാക്സേഷൻ ടെക്നിക് എന്നിവ അദ്ധ്യാപിക രമ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയുണ്ടായി. വിദ്യാർത്ഥികളായ അനുദേവ് , ആദിഷ് , ദേവപ്രിയ എന്നിവർ ഗാനം ആലപിച്ചു. അദ്ധ്യാപിക ശ്രീലത നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |