കോഴിക്കോട്: കസേര മടയൽ ജോലിയായി സ്വീകരിച്ച് പുനരുപയോഗത്തിലെ പാഠങ്ങൾ പുതുതലമുറയ്ക്ക് പകർന്ന് നൽകി മാതൃകയായതിന് പ്രധാനമന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങിയ സുബ്രഹ്മണ്യന് കളക്ടറുടെ ആദരം. 23,000 വള്ളി കസേരകൾ നന്നാക്കിയ 74കാരനായ കോഴിക്കോട് ഒളവണ്ണ സ്വദേശി സുബ്രഹ്മണ്യനെ ട്രിപ്പിൾ ആർ ചാമ്പ്യൻ (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ വിശേഷിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സുബ്രമണ്യന് അനുമോദന പത്രം നൽകി. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം.ഗൗതമൻ, സി.കെ.സരിത്ത്, ജ്യോതിഷ് .ഒ തുടങ്ങിയവരും സുബ്രമണ്യന്റെ കുടുംബവും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |