വിലങ്ങാട് : വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ രക്ഷിതാക്കൾക്ക് സ്പോർട്സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ രൂപീകരിച്ച ജോർജിയൻ സ്പോർട്സ് അക്കാഡമിക്ക് വി ഫോർ വിലങ്ങാട് ചാരിറ്റബിൾ സൊസൈറ്റി ഒരു ലക്ഷം രൂപയുടെ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ വിത്സൻ മുട്ടത്ത്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് കായിക അദ്ധ്യാപകൻ പ്രൊഫ. ഷിനിൽ കുര്യാക്കോസ് ക്ലാസുകൾ നയിച്ചു. പ്രധാനാദ്ധ്യാപകൻ ബിനു ജോർജ്, എം.പി.ടി എ. പ്രസിഡന്റ് ജെസ്‌ന സോണി, ജോസ് തറപ്പേൽ, ശരത്കുമാർ, ജോർജിയൻ സ്പോർട്സ് അക്കാഡമി കായിക അദ്ധ്യാപകൻ അമൽ ജോസ് ബിജു മാത്യു, ജെയിംസ് എള്ളുക്കുന്നേൽ, വിനോയ് ചിലമ്പിക്കുന്നേൽ, സോണി ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |