ബാലുശ്ശേരി: പഴയകാല തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ കർമ്മാവേശം പകർന്ന മഹാമനീഷിയാണ് മഹാത്മാഗാന്ധിയെന്ന് ഡോ.ആർ സു. സർവോദയം ട്രസ്റ്റ് ബാലുശ്ശേരി ഗാന്ധി പാർക്കിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.മനോജ് കുമാർ
അദ്ധ്യക്ഷത വഹിച്ചു. വി .പി .ഏലിയാസ്, ഭരതൻ പുത്തൂർ വട്ടം, ഭാരതി രാമചന്ദ്രൻ, ഫൈസൽ ബാലുശ്ശേരി, കുന്നോത്ത് മനോജ്, നിവേദ്, റഷ മറിയം, വത്സല എന്നിവർ പ്രസംഗിച്ചു. ജയാ റാണി പബ്ലിക്ക് സ്കൂൾ, നോബിൾ പബ്ലിക്ക് സ്കൂൾ, എൻ.എച്ച് - എസ്.എസ്-നന്മണ്ട, ഗോകുലം കോളേജ് എൻ.എസ്.എസ്.യൂണിറ്റ് എന്നിവർ പങ്കെടുത്തു. ഡോ.ആർ സുവിന്റെ 'ഗാന്ധിയെ കണ്ടെത്തൽ' -പുസ്തകം ചെറുകഥാകൃത്ത് വി.പി.ഏലിയാസ് ഭാരതി രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |