ബേപ്പൂർ: കോഴിക്കോട് ജില്ലയിലും പരിസരത്തുമുള്ള ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി യൂണിറ്റി ഫുട്ബോൾ ക്ലബ് നടത്തുന്ന സൗജന്യ കായിക ക്യാമ്പ് 'മഴവില്ല് ' ടൂറിസം -പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും. ഫറോക്ക് ചെറുവണ്ണൂർ കുണ്ടായിത്തോട് വക്കാ വക്കാ ടർഫിൽ ഫുട്‌ബോൾ മേഖലയിലും പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും ചേർന്ന് നടത്തുന്ന ക്യാമ്പിന് പ്രമുഖ ഫുട്ബോൾ ക്ലബ് ഗോകുലം എഫ് സി യാണ് മുഖ്യ സ്പോൺസർ. ഗോകുലം ഗ്രൂപ്പ് ഡി ജി എം ബൈജു എം കെ മുഖ്യാതിഥിയാവും. പ്രമുഖ ഗായകൻ മുജീബ് കല്ലായി പാലത്തിന്റെ സംഗീത വിരുന്ന് ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |