കോഴിക്കോട്: കാലിക്കറ്റ് അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന 45-ാമത് ഫ്ളവർഷോ നാളെ മുതൽ 16 വരെ ബീച്ചിന് സമീപമുള്ള മറൈൻ ഗ്രൗണ്ടിൽ നടക്കും. നാളെ വൈകുന്നേരം 6.30 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലക്ടർ സ്‌നേഹിൽ കുമാർ മുഖ്യാതിഥിയാവും. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഫ്ളവർ ഷോയുടെ വിളംബരം അറിയിച്ചുകൊണ്ട് ഗാന്ധിപാർക്കിൽ നിന്നാരംഭിച്ച് മറൈൻ ഗ്രൗണ്ടിൽ അവസാനിക്കുന്ന പുഷ്പാലംകൃത വാഹന ഘോഷയാത്ര നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധയിനം സ്റ്റാളുകൾ ഫ്ലവർ ഷോയുടെ ഭാഗമായി ഉണ്ടാകും. കാർഷികമേഖലയുമായി ബന്ധപ്പെട്ട വളങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാവും. പുഷ്പ പ്രേമികൾക്കായി ഷോ ഗ്രൗണ്ടിൽ 16000 സ്‌ക്വയർ ഫീറ്റിൽ പൂന്തോട്ടവും കൃത്രിമമായി നിർമ്മിക്കുന്ന അക്വസ്‌കേപ്പിംഗ്, 3000 സ്‌ക്വയർ ഫീറ്റിൽ വെജിറ്റബിൾ ഗാർഡൻ, വ്യക്തിഗത പുഷ്പങ്ങളുടേയും ചെടികളുടേയും ശേഖരങ്ങളും ഒരുക്കും. ഗാർഹിക വ്യാപാര സ്ഥാപനങ്ങളുടെ പൂന്തോട്ട മത്സരങ്ങളും വിദ്യാർഥികൾക്കായി ഡ്രോയിംഗ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടത്തും. എല്ലാ ദിവസവും വിവിധയിനം കലാപരിപാടികളും കുടുംബശ്രീ മിഷന്റെ ഫുഡ്‌കോർട്ടും കൊമ്മേഴ്സ്യൽ സ്റ്റാളുകളും പ്രദർശന നഗരിയിൽ ഒരുക്കും. മുതിർന്നവർക്ക് 70, കുട്ടികൾക്ക് 30, സ്‌കൂളിൽനിന്നും ഒരുമിച്ചു വരുന്ന കുട്ടികൾക്ക് 20 എന്നീ നിരക്കിലാണ് പ്രവേശന ഫീസ്. പ്രവേശന സമയം - രാവിലെ 10 മുതൽ രാത്രി 10 മണിവരെ. വാർത്താസമ്മേളനത്തിൽ അഡ്വ.എം.രാജൻ, സുന്ദീർ രാജുലു ജി, പി.എം മുഹമ്മദ് കോയ, കെ.ബി.ജയാനന്ദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |