തിക്കോടി: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രനില സത്യൻ, കെ പി ഷക്കീല മെമ്പർമാരായ എൻ.എം.ടി അബ്ദുള്ളക്കുട്ടി, വി.കെ അബ്ദുൽ മജീദ്, സന്തോഷ് തിക്കോടി, ആർ. വിശ്വൻ, ഫാത്തിമത്ത് ശാദിമ എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെന്നി എൻ.കെ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ സൗജത്ത്, മറ്റു മെമ്പർമാർ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രസിഡന്റ് സമ്മാനവിതരണം നടത്തി. അകലാപ്പുഴയിലൂടെ നടത്തിയ ബോട്ട് യാത്രയും ഓർഗാനിക് ഐലന്റിൽ കലാപരിപാടികളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |