കോഴിക്കോട്: ഭൂനികുതി 50 ശതമാനം വർധിപ്പിക്കാനുള്ള ബഡ്ജറ്റ് നിർദേശത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കൊമേർഷ്യൽ ബിൽഡിംഗ് ഓണേർസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അറ് വർഷത്തിനിടയിൽ ഭൂനികുതിയിൽ 14 ഇരട്ടിയോളം വർദ്ധനയുണ്ടായിരുന്നു. ഇതിന് ശേഷവും നികുതി വർദ്ധിപ്പിക്കാനുള്ള നീക്കം നീതീകരിക്കാൻ കഴിയാത്തതാണ്. കോടതിഫീസ് വർധിപ്പിക്കാനുള്ള തീരുമാനവും പൊതുജനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. സർക്കാർ ഇത്തരം വിഷയങ്ങൾ കൂടെ പരിഗണിച്ച് ഉചിതമായ തീരുമാനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.പി ആലിക്കോയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി. ഫെെസൽ, അശോക് വീട്ടിൽ, കെ.ഇ സുരേഷ് ബാബു, അഡ്വ.പി.എസ് രാമലിംഗം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |