കുന്ദമംഗലം: ഡി.വൈ.എഫ് .ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. ജീവനപഹരിക്കുന്ന ലഹരി മാഫിയാ സംഘങ്ങളുടെ വ്യാപനത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ കുന്ദമംഗലം വരിട്ട്യാക്ക് മുതൽ ചാത്തമംഗലം വരെയാണ് ജാഗ്രതാ പരേഡ് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു പ്രസംഗിച്ചു. ജാഗ്രത പരേഡ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു. പി പ്രഗിൻലാൽ സ്വാഗതവു പി മിഥിലാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |