കോഴിക്കോട് : ഫ്രണ്ട്സ് ഒഫ് യോഗ 18-ാം വാർഷിക സമ്മേളനം 22 ന് നടക്കും. രാവിലെ ഏഴിന് മാനാഞ്ചിറ മെെതാനിയിൽ നടക്കുന്ന ധ്യാനോത്സവം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വെെകിട്ട് അഞ്ചിന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗാചാര്യൻ ഉണ്ണിരാമൻ, ഗുരുജി കെ.ബി മാധവൻ തുടങ്ങിയവർ പങ്കെടുക്കും. 18 വർഷമായി കോഴിക്കോട് നഗരത്തിൽ സൗജന്യ യോഗ പരിശീലനം നൽകിവരുന്ന സംഘടനയാണ് ഫ്രണ്ട്സ് ഒഫ് യോഗയെന്ന് കോഴിക്കോട് ചാപ്റ്റർ ചെയർമാൻ ടി.പി രാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷീജ രാജൻ. ഉമ്മർ ടി.ടി , കെ.കെ ബാലൻ, ഇ.ആർ സരിത, രൂപ രാജൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |