കുന്ദമംഗലം: മർകസ് വാർഷിക, സനദ് ദാന സമ്മേളനം സമാപിച്ചു. ഉന്നത പഠനം പൂർത്തിയാക്കിയ 509 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. സനദ്‌ദാന സമാപന സമ്മേളനം മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് തുടക്കമായത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഉമർ ബിൻ ഹഫീള് മുഖ്യാതിഥിയായി. ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.സി.പി ഉബൈദുല്ല സഖാഫി സ്വാഗതവും പി.മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |