വടകര: നഗരസഭ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ പത്താംതരം, പ്ലസ്ടു തുല്യ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. ഗവ. സംസ്‌കൃതം ഹയർ സക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നഗരസഭയിലെ വിവിധ വാർഡുകളിൽ പ്രവർത്തനം നടത്തിയ ഇൻസ്‌ട്രക്ടർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സാക്ഷരത മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ പി.വി ശാസ്ത പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വടകര നഗരസഭ നോഡൽ പ്രേരക് ഷാജി എം സ്വാഗതവും പത്താം തരം തുല്യത സെന്റർ കോ -ഓർഡിനേറ്റർ റീന കെ.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |