കോഴിക്കോട്: കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സയെന്ന ലക്ഷ്യത്തോടെ ദന്ത ചികിത്സാരംഗത്ത് പുതിയ സംരംഭവുമായി മുക്കം കെ.എം.സി.ടി ദന്തൽ കോളേജ്. പുതുതായി നിർമ്മിച്ച കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം മാർച്ച് മൂന്നിന് രാവിലെ 10ന് കോളേജ് മിനി ഓഡിറ്റോറിയത്തിൽ ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല വൈസ് ചാൻസിലർ പത്മശ്രീ ഡോ. മഹേഷ് വർമ്മ നിർവഹിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ. അനിൽ എസ്. കുമാർ വിശിഷ്ടാതിഥിയാകും. രണ്ടര കോടി ചെലവിലാണ് നൂതന സംവിധാനം ഒരുക്കിയിട്ടുള്ളത്. ആകെ പത്തുകോടിയുടെ പുതിയ വികസന പ്രവർത്തനം തുടർന്ന് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ സംവിധാനം, 3ഡി പ്രിന്റിംഗ് ലാബ്, അത്യാധുനിക പരിശീലന കേന്ദ്രം, സെറാമിക് ലാബ്, ഡിസൈൻ സ്റ്റുഡിയോ, മില്ലിംഗ് യൂണിറ്റ്, മോഡൽ നിർമ്മാണ മേഖല എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓർത്തോഡോണ്ടിക് അലൈനറുകൾ, മാക്സിലോഫേഷ്യൽ സർജ്ജറി, ഡെന്റൽ ഇമ്പ്ലാന്റ് തുടങ്ങിയ ചികിത്സകളും നടപ്പാക്കും. വാർത്താസമ്മേളനത്തിൽ എക്സിക്യുട്ടീവ് ട്രസ്റ്റിയും ഡയറക്ടറുമായ ഡോ. ആയിഷ നസ്രീൻ, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. മനോജ് കുമാർ കെ.പി, പ്രൊസ്തോഡോണ്ടിക്സ് വിഭാഗം പ്രൊഫസർ ആൻഡ് ഹെഡ് ഡോ. ഷീജിത്ത്, ദന്തൽ കോളേജ് അഡ്മിനിസ്ട്രേറ്റർ സുജാത. എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |