ബേപ്പൂർ: കോർപ്പറേഷൻ 47ാം ഡിവിഷനിലിൽ ചീർപ്പുപാലം, കിഴക്കുപാടം പ്രദേശത്ത് വർദ്ധിച്ചുവരുന്ന ലഹരി വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ കോഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. പുക്കയ്യിൽ സോമന്റെ വീട്ടിൽ ചേർന്ന യോഗം കൗൺസിലർ എം ഗിരിജ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൺവീനർ ശശിധരൻ മേക്കുന്നത് അദ്ധ്യക്ഷനായി. ധനീഷ്, കെ.പി റഷീദ് ക്ലാസെടുത്തു. പി. വിജയകൃഷ്ണൻ,എടത്തൊടി അച്യുതൻ പ്രസംഗിച്ചു. ഭാരവാഹികൾ. ശശിധരൻ മേക്കുന്നത് (ചെയർമാൻ), അച്യുതൻ എടത്തൊടി (കൺവീനർ ), വിജയകൃഷ്ണൻ. പി കൽക്കുന്നത്(ട്രഷറർ ), വിവിധ റസിഡൻസ് അസോസിയേഷനുകളിൽ നിന്ന് 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |