മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട്ടിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ ടെക്നിക്കൽ കോഴ്സുകൾ ആരംഭിക്കുകയും ചെയ്യണമെന്ന് സി.പി.ഐ.തോട്ടക്കാട് നോർത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന അംഗം തടത്തിൽകുണ്ടിൽ അമ്മു പതാക ഉയർത്തി. സമ്മേളനം തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം വി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു .ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.പി.കെ.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, കെ. ഷാജികുമാർ, പി.കെ.രതീഷ്,കെ. മനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ആർ. ഷൈജു (സെക്രട്ടറി), ഷജന ബൈജു (അസി. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |