കുറ്റ്യാടി സി.പി.എം സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ഏരിയയിലെ വിവിധ ലോക്കലുകളിൽ നിന്ന് നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജാഥാ ലീഡർ എം.സ്വരാജ്, മാനേജർ വത്സൻ പനോളി, ജാഥ അംഗം കെ.അനുശ്രീ എന്നിവരെ കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം എ. എം റഷീദ്, ഏരിയ കമ്മിറ്റി അംഗം കെ .ടി മനോജൻ എന്നിവർ ഹാരാർപ്പണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ ദിനേശൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, പി .സി ഷൈജു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |