കുറ്റ്യാടി: കുറ്റ്യാടി ഊരത്ത് നൊട്ടിക്കണ്ടി പുത്തൻപുര തറവാട്ടുകാരും സൗഹൃദവലയവും ഇക്കുറിയും സ്നേഹ സദ്യ ഒരുക്കി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ തറവാട് അംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും കൂട്ടായ്‌മയുടെ ഭാഗമായി എത്തി. പൂർവികരാൽ പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നതും ഏറെ വർഷങ്ങൾ പഴക്കമുള്ളതുമായ ഊരത്ത് നൊട്ടിക്കണ്ടി പടിഞ്ഞാറ് ഭാഗം പുത്തൻപുരയിൽ തറവാട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ക്ഷേത്ര ഉത്സവ ചടങ്ങുകളുടെ ഭാഗമായാണ് പുത്തൻപുരവിട്ടിൽ പ്രാർത്ഥനയും സ്നേഹസദ്യയും ഒരുക്കിയതെന്ന് പുത്തൻ പുറതറവാട്ടിലെ സുജിത്ത് പറഞ്ഞു. നൊട്ടിക്കണ്ടി ക്ഷേത്രത്തിൽ ഭഗവതി, ഗുളികൻ, ഗുരു കാരണവർ, മറ്റ് ഉപദേവതകളുമാണ് കുടികൊള്ളുന്നത്. തറവാടിനും പ്രദേശത്തിനും ഐശ്വര്യം വരാൻ ഇവിടുത്തെ ദേവിദേവന്മാരെ പ്രീതിപ്പെടുത്തിയാൽ മതിയെന്നാണ് തറവാട്ടുകാരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |