നാദാപുരം: കൃഷി വകുപ്പ് തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജിഷ പി.ജി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഇന്ദിര. കെ, ബിന്ദു പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. കൃഷി അസി. ഡയറക്ടർ പി.വിദ്യ സ്വാഗതവും കൃഷി ഓഫീസർ അപർണ ഗോകുൽ നന്ദിയും പറഞ്ഞു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം ജില്ലയിൽ നടപ്പിലാക്കുന്ന രണ്ട് കൂൺ ഗ്രാമങ്ങളിൽ ഒന്നാണ് തൂണേരി ബ്ലോക്കിൽ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |