കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി തളീക്കര മാങ്ങോട്ടു വയലിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സപ്ന എസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, എം റീജ, കുഞ്ഞബ്ദുള്ള, കെ പി ബിജു, എം കെ അബ്ദുൾ ലത്തീഫ്, കുന്നുമ്മൽ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ കെ .ഇ നൗഷാദ്, എം. കെ ശശി, കെ .വി കണാരൻ, സത്യനാരായണൻ, കെ .കെ .സി കുഞ്ഞബ്ദുള്ള, ഇ .കെ പോക്കർ, യു .വി കുമാരൻ, കെ .പി രജീഷ് എന്നിവർ പ്രസംഗിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ സ്വാഗതവും കൃഷി ഓഫീസർ എം ശ്രീഷ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |