രാമനാട്ടുകര: ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് രാമനാട്ടുകര വ്യാപാര ഭവനിൽ സംഘടിപ്പിച്ച അളവ് തൂക്ക പരിഹാര ക്യാമ്പ് കോഴിക്കോട് ജില്ലാ സർക്കിൾ ഫോർ ഓഫീസർ ഗാർഗി ഗംഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ ശിവദാസ്, വൈസ് പ്രസിഡന്റ് മാരായ സി ദേവൻ, ടി മമ്മദ് കോയ, എ.കെ അബ്ദുറസാഖ്, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് എ.കെ. അജീഷ് ,സി സന്തോഷ് കുമാർ,സി.പി അജയകുമാർ, സിദ്ദിഖ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |