എടച്ചേരി: നിരോധിത ലഹരിക്കെതിരെ എടച്ചേരി വേങ്ങോളിയിൽ രൂപീകരിച്ച ജാഗ്രതാ സമിതിയും എടച്ചേരി പൊലീസ് സ്റ്റേഷൻ ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിജു. ടി കെ ഫ്ളാഗ് ഓഫ് ചെയ്തു. വേങ്ങോളി പുതിയ പാലത്തിന് സമീപം 'ജാഗ്രതാ ജ്വാല' തെളിയിച്ചും ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തും റാലി സമാപിച്ചു. സമാപന യോഗത്തിൽ രതീപ്.പി.കെ അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് ഗംഗാധരൻ, മനോജ് നാച്ചുറൽ, മുരളീധരൻ .എം, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീശൻ മടപ്പള്ളി, ജനമൈത്രി പൊലീസ് ഓഫീസർ അനീഷ് എന്നിവർ പ്രസംഗിച്ചു. ശ്രീജിൽ.ടി,ബിനീഷ്. പി.കെ.സി, ശ്രീജേഷ് .ടി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |