കൊയിലാണ്ടി: വിജ്ഞാനകേരളം ആർ.പിമാർക്കുള്ള പരിശീലനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു നഗരസഭാതലത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം ഏകോപിക്കുകയും ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ വഴി തൊഴിലന്വേഷകർക്ക് റജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരവും ജോബ് സ്റ്റേഷൻ വഴി ഉണ്ടാകും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്, കൗൺസിലർ വി. രമേശൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കോ ഓർഡിനേറ്റർ പ്രമോദ് കുമാർ പരിപാടി വിശദീകരിച്ചു. അരവിന്ദാക്ഷൻ,രൂപ , ധന്യ, ആതിര , ശാലിനി എന്നിവർ ക്ലാസെടുത്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |