SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.57 PM IST

പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകണം: മന്ത്രി  ടൂറിസംദിനത്തിൽ ബീച്ചും പരിസരവും ശുചീകരിച്ച് വിദ്യാർത്ഥികൾ

beach
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കോഴിക്കോട് ബീച്ചിൽ നടത്തിയ ശുചിത്വയജ്ഞം വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ശേഷം കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു. ഫോട്ടോ..രോഹിത്ത് തയ്യിൽ

കോഴിക്കോട്: ലോക ടൂറിസം ദിനത്തിൽ ബീച്ചും പരിസരവും ശുചീകരിച്ച് വിദ്യാർത്ഥികൾ. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ശുചിത്വ യജ്ഞം പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാരായ വിദ്യാർത്ഥികളാണ് ശുചീകരണത്തിൽ പങ്കാളികളായത്. വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വത്തിനും ശുചീകരണത്തിനും പ്രാധാന്യം കൊടുക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോളതാപനത്തിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാരണമായി. ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കിയാൽ പ്രകൃതിയും വെടിപ്പാകും. നാട് മാലിന്യക്കൂമ്പാരമായി മാറാതിരിക്കാൻ ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്, സബ്കലക്ടർ വി. ചെത്സാസിനി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.