തിരുവമ്പാടി: തിരുവമ്പാടിയിൽ 63 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ഗ്യാസ് ശ്മശാനത്തിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയായി. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ബിജു എണ്ണാർമണ്ണിൽ, കെ.എം. മുഹമ്മദലി, ബിബിൻ ജോസഫ്, ബാബു പൈക്കാട്ടിൽ, ജോളി ജോസഫ് , പി.ടി അഗസ്റ്റിൻ, ടി.ജെ കുര്യാച്ചൻ, പ്രീതി രാജിവ് , ടോമി കൊന്നക്കൽ , ഗണേഷ് ബാബു, സാഫിർ ദാരിമി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |