കുന്ദമംഗലം: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-ാമത് കോഴിക്കോട് റൂറൽ മേഖലാ സമ്മേളനം കുന്ദമംഗലം സ്വീകാർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി സജീഷ് മണി ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ചവരെയും വിവിധ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരെയും ആദരിച്ചു. മേഖല പ്രസിഡന്റ് ഷാജി കൂടരഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജി.എം സുരേന്ദ്രൻ, ശ്യാം കാന്തപുരം, ജയൻ രാഗം, അനുപ് മണാശ്ശേരി, ബോബൻ താമരശ്ശേരി, അഭിലാഷ് കല്ലിശ്ശേരി. ജെയിംസ് ജോൺ. എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അനുപ് മണാശ്ശേരി (പ്രസിഡന്റ്), ജെയിംസ് ജോൺ (സെക്രട്ടറി) പ്രദീപ് ഫോട്ടിമ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |